ചെക്ക്പോയിന്റില്‍ നിന്ന് തുടങ്ങിയ പാച്ചില്‍
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 1.45~ഓടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. ബെര്‍ലിനിലെ പ്രശസ്തമായ കുര്ഫര്സ്റെറന്ഡാം പ്രദേശത്ത് വെച്ച് സിവിലിയന്‍ വേഷത്തിലുണ്ടായിരുന്ന പോലീസ് സംഘം സംശയാസ്പദമായ രീതിയില്‍ കണ്ട കറുപ്പ്~വെള്ളി നിറത്തിലുള്ള 'സ്മാര്‍ട്ട് ഫോര്‍ഫോര്‍' കാര്‍ തടഞ്ഞ് പരിശോധിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസിനെ കണ്ട ഉടനെ ൈ്രഡവര്‍ വണ്ടി വെട്ടിച്ചു കടന്നുകളയുകയായിരുന്നു.
തുടര്‍ന്ന് നഗരത്തിലൂടെ പായ തുടങ്ങിയ വാഹനം കാല്‍നടയാത്രക്കാരുടെ നടപ്പാതകളിലൂടെയും റോഡിലെ ഡിവൈഡറുകളിലെ പോളറുകളിലും ഇടിച്ചുകയറി ഭ്രാന്തമായ രീതിയില്‍ മുന്നോട്ടുപാഞ്ഞു. സിവിലിയന്‍ പോലീസ് വാഹനം ഇവരെ പിന്തുടര്ന്നെങ്കിലും പലതവണ വാഹനം വെട്ടിച്ച് ഇവര്‍ രക്ഷപെടാന്‍ ശ്രമിച്ചു. ഇതിനിടെ വാഹനം നിര്‍ത്തിയ സമയത്ത് പോലീസ് ജീവനക്കാര്‍ കാറിന്റെ ഡോര്‍ തുറക്കാനും ഗ്ളാസ് അടിച്ചുതകര്‍ക്കാനും ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പോലീസിനെ ഇടിച്ചുവീഴ്ത്താന്‍ ശ്രമം; ടയറിന് നേരെ വെടിവെയ്പ്പ്
സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതോടെ, വാഹനം തിരിച്ച് വീണ്ടും പോലീസിന് നേരെ ഇടിച്ചുകയറ്റാന്‍ ൈ്രഡവര്‍ ശ്രമിച്ചു. ജീവന് ഭീഷണിയായതോടെ പോലീസുകാരിലൊരാള്‍ കാറിന്റെ ടയറിന് നേരെ വെടിയുതിര്‍ത്തു. എന്നിട്ടും നിര്‍ത്താതെ പാഞ്ഞ വാഹനം വഴിയില്‍ കിടന്ന നിരവധി വാഹനങ്ങളിലിടിച്ച ശേഷം എതിര്‍ദിശയില്‍ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ഉച്ചയ്ക്ക് 2 മണിയോടെ ഉഹ്ലാന്ഡ്സ്ട്രാസെയില് യാത്ര അവസാനിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ വശങ്ങള് പൂര്‍ണ്ണമായി തകര്‍ന്നു.
ഫോര്‍ജറി രേഖകളും ഓപ്പണ്‍ അറസ്ററ് വാറന്റും
തുടര്‍ന്ന് സ്ഥലത്തെത്തിയ കൂടുതല്‍ പോലീസ് സംഘം കാറിലുണ്ടായിരുന്ന രണ്ടുപേരെയും ബലപ്രയോഗത്തിലൂടെ കീഴടക്കി കസ്ററഡിയിലെടുത്തു. കാറോടിച്ചിരുന്ന പുരുഷനും ഒപ്പമുണ്ടണ്ടായിരുന്ന സ്ത്രീയുമാണ് പിടിയിലായത്. പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് ഫിംഗര്‍പ്രിന്റ് പരിശോധന നടത്തിയപ്പോഴാണ് ഇവര്‍ക്കെതിരെ നിരവധി കേസുകളില്‍ ഓപ്പണ്‍ അറസ്ററ് വാറണ്ട് നിലവിലുണ്ടെന്ന് വ്യക്തമായത്.
ഇവരെ എന്തിനാണ് അന്വേഷിച്ചിരുന്നതെന്ന കാര്യം പോലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പ്രതികളെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് അധികൃതരുടെ തീരുമാനം. ഹൈസ്പീഡ് പാച്ചിലിനിടയില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നതിനെക്കുറിച്ചും കോടികളുടെ നാശനഷ്ടങ്ങളെക്കുറിച്ചും ഉള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ വ്യക്തമാകും.ഫോട്ടോ : കടപ്പാട്

Comments: